ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പേരാമ്പ്രയില്‍ സി.ഐ.ടി.യുവിന്റെ പ്രതിഷേധ സായാഹ്നം


പേരാമ്പ്ര: ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പേരാമ്പ്രയില്‍ സി.ഐ.ടി.യുവിന്റെ പ്രതിഷേധ സായാഹ്നം നടത്തി. കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് സി.ഐ.ടി.യു പേരാമ്പ്ര ഏരിയ കമ്മിറ്റി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചത്. പേരാമ്പ്ര ബസ് സ്റ്റാന്റില്‍ നടന്ന പ്രതിഷേധ സായാഹ്നം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി ടി.കെ ലോഹിതാക്ഷന്‍ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ലാ കമ്മറ്റി അംഗം ശശികുമാര്‍ പേരാമ്പ്ര അധ്യക്ഷത വഹിച്ചു. കെ. കുഞ്ഞിക്കണ്ണന്‍, പി.എം. രാമദാസ്, കെ. അഭിലാഷ്, പി. ദാസന്‍ എന്നിവര്‍ പ്രസംഗിച്ചു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.