ട്രാഫിക് നിയമം തെറ്റിച്ച് നൈസായി മുങ്ങാനാണോ പ്ലാന്‍; ഇനി അത് നടക്കില്ല, നിയമലംഘകര്‍ക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്


തിരുവനന്തപുരം: നിരീക്ഷണ ക്യാമറകളും പൊലീസും ഇല്ലാത്തിടത്ത് ട്രാഫിക് നിയമം തെറ്റിച്ച് നൈസായി മുങ്ങുന്നവര്‍ ജാഗ്രതൈ. പൊലീസിന്റെ കണ്ണുവെട്ടിച്ചാലും ഇതെല്ലാം കാണുന്ന പൊതുജനങ്ങള്‍ക്ക് ഫോട്ടോയോ വിഡിയോയോ എടുത്ത് അറിയിക്കാനുള്ള സംവിധാനത്തെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഓര്‍മിപ്പിക്കുകയാണ് കേരള പൊലീസ്.

ട്രാഫിക് സംബന്ധമായ കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ 9747001099 എന്ന വാട്‌സ്ആപ്പ് നമ്പറില്‍ ചിത്രം/വീഡിയോ, സ്ഥലം, സമയം എന്നിവ സഹിതം അറിയിക്കാനാണ് പൊലീസ് ആവശ്യപ്പെടുന്നത്. സോഷ്യല്‍ മീഡിയയില്‍ സ്റ്റാറ്റസുകളും സ്‌റ്റോറികളുമിടാന്‍ റോഡില്‍ യുവാക്കളുടെ അഭ്യാസങ്ങള്‍ അതിരുകടക്കുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ സന്ദേശം