ടേക്ക് എ ബ്രേക്ക് പദ്ധതിക്ക് മഹാത്മാ അയ്യങ്കാളിയുടെ പേര് നിര്‍ദ്ദേശത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം: അംബേദ്കര്‍ ബ്രിഗേഡ് ഓഫ് കേരള കോഴിക്കോട് ജില്ലാ കമ്മിറ്റി


മേപ്പയൂര്‍: പാതയോര ശൗചാലയ പദ്ധതിക്ക് (ടേക്ക് എ ബ്രേക്ക് ) മഹാത്മാ അയ്യങ്കാളിയുടെ പേര് നല്‍കാനുള്ള നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് അംബേദ്കര്‍ ബ്രിഗേഡ് ഓഫ് കേരള കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പരിപാടി മേലടി ബ്ലോക്ക് പഞ്ചായത്തംഗം എം.പി.ബാലന്‍ ഉദ്ഘാടനെ ചെയ്തു.

കമ്മിറ്റി പ്രസിഡന്റ് ഗിരീഷ് മണിയൂര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പവിത്രന്‍ കീഴ്പ്പയ്യൂര്‍, മേലടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.പി.ബാലന്‍, വി.വി.നാരായണന്‍, കെ.ടി.രതീഷ്, സുന്ദരന്‍, അജേഷ് കുമാര്‍, സുരേന്ദ്രന്‍ മാസ്റ്റര്‍, വിനോദ് പൂനത്ത്, ആര്‍.ടി.ശശി, ദില്‍ജിത്ത്, ശങ്കരന്‍ മുചുകുന്ന്, സി. കൃഷ്ണന്‍, മനോജ് അയനിക്കാട് എന്നിവര്‍ സംസാരിച്ചു