ടെലഗ്രാമിലൂടെ കുട്ടികളുടെ അശ്ശീല വീഡിയോകളുടെ വില്‍പ്പന; ആറന്മുള സ്വദേശിയായ യുവാവ് അറസ്റ്റില്‍


ആറന്മുള: ടെലഗ്രാമിലൂടെ കുട്ടികളുടെ അശ്ശീല വീഡിയോകള്‍ വിറ്റ കേസില്‍ യുവാവ് അറസ്റ്റില്‍. മല്ലപ്പുഴശ്ശേരി കാഞ്ഞിരവേലി മാതിരംപള്ളി വിഷ്ണുവിനെ(24)യാണ് ആറന്മുള പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടികളുടെയും മറ്റും അശ്ശീല ദൃശ്യങ്ങള്‍ ഡൗണ്‍ലോണ്‍ ചെയ്ത് സൂക്ഷിച്ച്‌ സോഷ്യല്‍മീഡിയ വഴി വില്‍ക്കുകയായിരുന്നു വിഷ്ണു.

ടെലഗ്രാമില്‍ ഗ്രൂപ്പുകളുണ്ടാക്കിയാണ് ഇയാള്‍ അശ്ശീല വീഡിയോകള്‍ ആവശ്യക്കാര്‍ക്ക് വിറ്റിരുന്നത്. ഗൂഗിള്‍ പേ വഴിയായിരുന്നു പണം വാങ്ങിയിരുന്നത്. ഇതിനായി ഉപയോഗിച്ച് ഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ആറന്മുള പോലീസ് ഇന്‍സ്‌പെക്ടര്‍ സി.കെ മനോജ്, സൈബര്‍ പോലീസ് ഉദ്യോഗസ്ഥരായ രാജേഷ്, ഹരീഷ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.