ടിയാര്‍സി പുരസ്‌കാര ജേതാവ് മുഹമ്മദ് പേരാമ്പ്രയെ ആദരിച്ച് കല്ലോടിലെ ‘നാട്ടുകാർ കൂട്ടുകാർ’ വാട്‌സ്ആപ് കുട്ടയ്മ


പേരാമ്പ്ര: ടിയാര്‍സി പുരസ്‌കാര ജേതാവ് മുഹമ്മദ് പേരാമ്പ്രയെ ആദരിച്ചു. കല്ലോടിലെ ‘നാട്ടുകാർ കൂട്ടുകാർ’ എന്ന വാട്‌സ്ആപ് കുട്ടയ്മയുടെ നേതൃത്വത്തിലാണ് ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചത്. രാജീവന്‍ മമ്മിളി ഉപഹാര സമര്‍പ്പണം നടത്തി. കെ.പി.സജീവന്‍ പൊന്നാടയണിയിച്ചു. നാടക അരങ്ങ് നാടകാചാര്യനും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന തിരുത്തുമ്മല്‍ രാമചന്ദ്രന്‍ എന്ന ടിയാര്‍സിയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണ് ടിയാര്‍സി.

പത്തു വയസ്സ് മുതല്‍ തന്നെ അഭിനയ രംഗത്ത് സജീവമായ മുഹമ്മദ് പേരാമ്പ്ര 1980 മുതലാണ് പ്രൊഫെഷണല്‍ നാടക രംഗത്തേക്ക് കടക്കുന്നത്. ഇക്കാലയളവില്‍ ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. അഭിനയത്തില്‍ മാത്രമല്ല സംവിധാനത്തിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ജീവിതം നാടകത്തിനായി മാറ്റി വെച്ച ഇദ്ദേഹത്തിന് മൂന്നു തവണ സംസ്ഥാന സര്‍ക്കാരിന്റെ നാടക പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

കോവിഡ് മാനദന്ധം പാലിച്ചു കൊണ്ട് മുഹമ്മദ് പേരാമ്പ്രയുടെ വസതിയില്‍ നടന്ന ചടങ്ങില്‍ ഗ്രൂപ്പ് അംഗങ്ങളായ രജീഷ് കിഴക്കയില്‍, കെ.പി.സജീവന്‍, യു.കെ.കൃഷ്ണദാസ്, ബേബി സുനില്‍ എന്നിവര്‍ പങ്കെടുത്തു.