ടിപിആര്‍ നിരക്ക് പ്രകാരം പുതിയ നിയന്ത്രണങ്ങള്‍; പേരാമ്പ്ര ഏത് കാറ്റഗറിയില്‍, നോക്കാം വിശദമായി
പേരാമ്പ്ര: പേരാമ്പ്ര മേഖലയിലെ തുറയൂര്‍ പഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍. പഞ്ചായത്ത് പ്രദേശം നിലവില്‍ ഡി കാറ്റഗറിയിലാണ്. പ്രദേശത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18% ശതമാനമാണ്.
മേപ്പയൂര്‍, കീഴരിയൂര്‍ പഞ്ചയാത്തുകളില്‍ ലോക്ക്ഡൗണ്‍ തുടരും. ഇവിടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12-18%ശതമാനത്തിലാണ്. പ്രദേശത്തെ സി കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കാറ്റഗറി ബിയില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളാണ് പേരാമ്പ്ര, അരിക്കുളം, ചങ്ങരോത്ത്, കായണ്ണ, ചെറുവണ്ണൂര്‍, നൊച്ചാട്, തുടങ്ങിയവയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6-12% ഇടയിലുള്ള പഞ്ചായത്തുകളാണ് കാറ്റഗറി ബി യില്‍ ഉള്‍പ്പെടുന്നത്.
ചക്കിട്ടപാറ പഞ്ചായത്തില്‍ ജനജീവിതം സാധാരണ നിലയിലേക്ക് നീങ്ങുകയാണ്. പ്രദേശത്തെ എ കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പഞ്ചായത്തുകളിലെ നിയന്ത്രണങ്ങള്‍ ( ഡി കാറ്റഗറി)
- ജനങ്ങള്‍ക്ക് അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങാന്‍ അനുമതി.
- ആവശ്യമുള്ള പ്രദേശങ്ങളില്‍ കണ്ടെയ്ന്മെന്റ് സോണുകള്‍ നടപ്പിലാക്കും.
- പ്രദേശത്ത് കൊവിഡ് പരിശോധന വര്‍ധിപ്പിക്കും.
പഞ്ചായത്തുകളിലെ നിയന്ത്രണങ്ങള്‍ (സി കാറ്റഗറി)
- അവശ്യ വസ്തുക്കളുടെ കടകള്‍ രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെ പ്രവര്‍ത്തിക്കാം.
- മറ്റു കടകള്‍ക്ക് വെള്ളിയാഴ്ച പ്രവര്‍ത്തിക്കാന്‍ അനുമതി
പഞ്ചായത്തുകളിലെ നിയന്ത്രണങ്ങള്‍ (ബി കാറ്റഗറി)
- ആവശ്യ വസ്തുക്കളുടെ കടകള്‍ രാവിലെ 7 മുതല്‍ രാത്രി 7 വരെ പ്രവര്‍ത്തിക്കും.
- മറ്റ് കടകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവ ആഴ്ചയില്‍ മൂന്ന് ദിവസം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി.
- ടാക്സി ഓട്ടോറിക്ഷ സര്‍വീസ് നടത്താം
പഞ്ചായത്തിലെ നിയന്ത്രണം ( എ കാറ്റഗറി)
- എല്ലാ കടകളും രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെ പ്രവര്‍ത്തിക്കാന്‍ അനുമതി, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തനാനുമതി.