ടി സി സുരേന്ദ്രന് നാടക പ്രതിഭാ പുരസ്‌കാരം സമ്മാനിച്ചു


പി.എസ്.കുമാര്‍ കൊയിലാണ്ടി

കൊയിലാണ്ടി: ശ്രദ്ധേയമായ ഒട്ടേറെ നാടകങ്ങളിലൂടെ നാലു പതിറ്റാണ്ടിലധികം കാലം അരങ്ങിലും അണിയറയിലും പുതുമകള്‍ തീര്‍ത്ത ടി സി സുരേന്ദ്രന് ദാമു കാഞ്ഞിലശ്ശേരി നാടക പ്രതിഭാ പുരസ്‌കാരം സമ്മാനിച്ചു. ദീര്‍ഘകാലം അമേച്ച്വര്‍, പ്രൊഫഷണല്‍ നാടകങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത നടനും സംഘാടകനും കലാലയം ഭാരവാഹിയുമായിരുന്ന ദാമു കാഞ്ഞിലശ്ശേരിയുടെ സ്മരണാര്‍ത്ഥം പൂക്കാട് കലാലയമാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.

കലാലയം ഓഡിറ്റോറിയത്തില്‍ പ്രിന്‍സിപ്പല്‍ ശിവദാസ് ചേമഞ്ചേരി പുരസ്‌കാര സമര്‍പ്പണം നടത്തി. ആര്‍ട്ടിസ്റ്റ് ഏ കെ രമേശന്‍ പൊന്നാടയണിയിച്ചു. കലാലയം പ്രസിഡന്റ് യു കെ രാഘവന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ ശ്രീനിവാസന്‍ അനുസ്മരണ ഭാഷണം നടത്തി.

സുനില്‍ തിരുവങ്ങൂര്‍ , ടി സി സുരേന്ദ്രന്‍, പി കെ വേലായുധന്‍, കാശി പുക്കാട് എന്നിവര്‍ സംസാരിച്ചു. കലാലയം വര്‍ണോത്സവ ചിത്ര പഠന ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സ്വാഗതസംഘം ചെയര്‍മാന്‍ ബാലകൃഷ്ണന്‍ കിഴക്കയില്‍, ഡയറക്ടര്‍ സുരേഷുണ്ണി എന്നിവര്‍ വിതരണം ചെയ്തു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക