ടി.സി.ബൈജു രണ്ടാം ചരമ വാര്‍ഷിക ദിനം: യൂത്ത് കോണ്‍ഗ്രസ് പുഷ്പാര്‍ച്ചന നടത്തി


തുവ്വക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സാ പിഴവ് മൂലം മരണപ്പെട്ട യൂത്ത് കോണ്‍ഗ്രസിന്റെ മുന്‍ വാര്‍ഡ് പ്രസിഡന്റ് ടി.സി ബൈജുവിന്റെ രണ്ടാം ചരമ വാര്‍ഷിക ദിനത്തില്‍ പുഷ്പാര്‍ച്ചന നടത്തി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പുഷ്പാര്‍ച്ചന നടത്തി അനുസ്മരിച്ചത്.

കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് സി.ടി ജെറില്‍ ബോസ്, വാര്‍ഡ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷിജീഷ് കുനിയില്‍, അതുല്‍.പി, യദു കൃഷ്ണ കൈലാസ്, അദ്വൈത് കെ.കെ എന്നിവര്‍ നേതൃത്വം നല്‍കി.