ടി.പി.ആര്‍ നിരക്കില്‍ നേരിയ ആശ്വാസം നല്‍കി നൊച്ചാട്, ചെറുവണ്ണൂര്‍ ഉള്‍പ്പെടെ പേരാമ്പ്ര മേഖലയിലെ നാല് പഞ്ചായത്തുകള്‍; വിശദമായി പരിശോധിക്കാം മറ്റു പഞ്ചായത്തുകള്‍ ഏതെല്ലാമെന്നും, ടി.പി.ആര്‍ നിരക്ക് എത്രയാണെന്നും


പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കൊവിഡ് വ്യാപനം കൂടി വരുന്ന സാഹചര്യത്തില്‍ മേഖലയിലെ പഞ്ചായത്തുകളില്‍ രോഗവാഹകരെ കണ്ടെത്തുന്നതിനായി മെഗാ ടെസ്റ്റ് ക്യാമ്പുകളാണ് സംഘടിപ്പിക്കുന്നത്. ടെസ്റ്റുകളുടെ ഫലം പുറത്തുവരുമ്പോളാണ് പഞ്ചായത്തിലെ അതതു ദിവസത്തിലെ ടി.പി.ആര്‍ കണക്കാക്കുന്നത്. ഇതനുസരിച്ച് പേരാമ്പ്ര മേഖലയിലെ നാല് പഞ്ചായത്തുകളുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നേരിയ ആശ്വാസം നല്‍കുന്നതാണ്. നൊച്ചാട്, പോരാമ്പ്ര, ചെറുവണ്ണൂര്‍, ചക്കിട്ടപ്പാറ എന്നിവയാണിത്. ഈ പഞ്ചായത്തുകളില്‍ 8 ശതമാനത്തിനും 12 ശതമാനത്തിനുമിടയിലാണ് ഇന്നത്തെ ടി.പി.ആര്‍.

പേരാമ്പ്ര പഞ്ചായത്തില്‍ 257 പേരെയാണ് ഇന്ന് കൊവിഡ് ടെസ്റ്റിന് വിധേയരാക്കിയത്. ഇവരില്‍ 23 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 8.95 ആണ് പഞ്ചായത്തിലെ ഇന്നത്തെ ടി.പി.ആര്‍ നിരക്ക്. ചെറുവണ്ണൂരില്‍ ഇത് 9.33 ശതമാനമാണ്. 75 പേരെ പിശോധിച്ചപ്പോള്‍ 7 പേര്‍ക്കാണ് ചെറുവണ്ണൂരില്‍ കൊവിഡ് സ്ഥിരീകരിച്ചത്.

നൊച്ചാടില്‍ 11.36 ശതമാനമാണ് ഇന്നത്തെ ടി.പി.ആര്‍. 88 പേരെ പരിശോധനയ്ക്ക്് വിധേയരാക്കിയപ്പോള്‍ 10 പേര്‍ പോസിറ്റീവായതിനാലാണ് ടി.പി.ആര്‍ നിരക്ക് 10 ശതമാനത്തിന് മുകളിലായത്. നിലവില്‍ കാറ്റഗറി സി യിലാണ് പേരാമ്പ്ര, നൊച്ചാട്, ചെറുവണ്ണൂര്‍ എന്നീ പഞ്ചായത്തുകള്‍. ഇവിടെ ടി.പി.ആര്‍ നിരക്ക് കുറയുന്നത് ആശ്വാസം നല്‍കുന്നതാണ്.

ചട്ടിട്ടപ്പാറ പഞ്ചായത്തില്‍ 162 പേരെയാണ് ഇന്ന് കൊവിഡ് ടെസ്റ്റിന് വിധേയരാക്കിയത്. ഇവരില്‍ 13 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. 8.02 ആണ് പഞ്ചായത്തിലെ ഇന്നത്തെ ടി.പി.ആര്‍. പേരാമ്പ്ര മേഖലയില്‍ കാറ്റഗറി ബി യില്‍ ഉള്‍പ്പെടുന്ന ഏക പഞ്ചായത്താണ് ചക്കിട്ടപ്പാറ. ഇവിടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നത് ആശങ്കയുയര്‍ത്തുന്നുണ്ട്.