ജോലി കഴിഞ്ഞ് സൗജന്യമായി കോവിഡ് രോഗികളെ പരിപാലിക്കുന്നൊരു ഡോക്ടറുണ്ട് കോഴിക്കോട്ടെ വേളത്ത്
വേളം: കൊവിഡ് രോഗികള്‍ക്ക് സഹായമായി കോഴിക്കോട്ടെ യുവ ഡോക്ടര്‍. സ്വകാര്യ ആശുപത്രിയിലെ ജോലി കഴിഞ്ഞ് നാട്ടുകാരനായ ഡോക്ടര്‍ ബശ്ശാര്‍ കൊവിഡ് രോഗികളെ പരിപാലിക്കാന്‍ പോകും. അവര്‍ക്ക് സൗജന്യമായ ചികിത്സ നല്‍കും. പള്ളിയത്തെ സ്വകാര്യ ക്ലിനിക്കില്‍ ആണ് ജോലി ചെയ്യുന്നത്. വൈകുന്നേരം പി പി കിറ്റ് ധരിച്ച് കോവിഡ് രോഗികള്‍ ഉള്ള വീടുകഎത്തും. കഴിഞ്ഞ ദിവസങ്ങളില്‍ ഒക്കെ നോമ്പുതുറക്കാതെയാണ് സേവനത്തില്‍ പോയിരുന്നത്.
പഞ്ചായത്തില്‍ കോവിഡ് കേസുകള്‍ വ്യാപിച്ചതോടെ ആരോഗ്യ പ്രവര്‍ത്തകരോടും ആര് ആര് ടി വളണ്ടിയര്‍മാര്‍ക്കും ഒപ്പം ചേര്‍ന്ന് സേവനരംഗത്ത് സജീവമായത്. നാടിനെ കോവിഡ് മുക്തമാക്കാനുള്ള യജ്ഞത്തില്‍ പങ്ക് വഹിക്കുന്ന ഡോക്ടര്‍ ബശ്ശര്‍ എഴുത്തച്ഛന്‍കണ്ടി അഹമ്മദ് മൗലവിയുടെ മകനാണ്.