ജൈവ പരിസ്ഥിതി വില്ലേജ് സ്ഥാപിക്കണം


കോഴിക്കോട്: പരിസ്ഥിതി സംരക്ഷണ വേദി കോഴിക്കോട് ജില്ല കൺവെൻഷൻ
സുഗതകുമാരി ടീച്ചർ നഗറിൽ ജില്ല പ്രസിഡൻ്റ് ബാബു പീറ്ററിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന പ്രസിഡൻറ് കെ.വി.റീജ ഉദ്ഘാടനം ചെയ്തു. മാവൂർ ഗോളിയോർ റയോൺസിന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന കുന്ദമംഗലം നിയോജ മണ്ഡലത്തിലെ മാവൂർ പ്രദേശത്ത് വർഷങ്ങളായി പൂട്ടി കിടക്കുന്ന മാവൂർ ഗോളിയോർ റയോൺസിന്റെ ഭൂമിയിൽ ജൈവ പരിസ്ഥിതി വില്ലേജ് സ്ഥാപിക്കണമെന്ന് കോഴിക്കോട് ചേർന്ന പരിസ്ഥിതി സംരക്ഷണ വേദി ജില്ല കൺവെൻഷൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

സെക്കട്ടറിയായി സതീശൻ ഗുരുക്കൾ, പ്രസിഡണ്ട്: ബാബു പീറ്റർ, വർക്കിംഗ് പ്രസിഡണ്ട്: ലിനീഷ് കൊയിലാണ്ടി, ജോയിൻ സെക്കട്ടറി: പ്രവിത , വൈസ് പ്രസിഡണ്ട്: സുബൈർ എന്നിവരെ പുതിയ ഭാരവാഹികളായി കൺവെൻഷനിൽ തിരഞ്ഞെടുത്തു.