ജേസി നഴ്സറി കലോത്സവം ആരംഭിച്ചു


കൊയിലാണ്ടി. ജേസിഐ കൊയിലാണ്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന മുപ്പതാമത് ജേസി നഴ്സറി കലോത്സവം കൊയിലാണ്ടി നഗരസഭ ചെയർ പേഴ്സൺ സുധ.കെ.പി ഉദ്ഘാടനം ചെയ്തു. കോവിഡ് കാലഘട്ടത്തിൽ ഇത്തരം പരിപാടികൾ കുട്ടികളുടെ മാനസിക ഉല്ലാസം വർദ്ധിപ്പിക്കുന്നതിനും കലാവാസനകൾ വികസിപ്പിക്കുന്നതിനും സഹായിക്കും എന്ന് സുധ.കെ.പി പറഞ്ഞു.

കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ ഓൺലൈൻ പ്ലാറ്റ്ഫോമിലാണ് ഈ വർഷം പരിപാടി നടത്തിയത്. പ്രഛഹ്നവേഷം, ആംഗ്യപ്പാട്ട്, നാടോടി നൃത്തം, കഥ പറയൽ, എന്നീ ഇനങ്ങളിലെ പരിപാടികളാണ് എൽ.കെ.ജി, യൂ.കേ.ജി വിഭാഗങ്ങളിലെ കുട്ടികൾക്കായി നടത്തുന്നത്.

ജെ.സി.ഐ കൊയിലാണ്ടി പ്രസിഡണ്ട് ഡോ.ബി.ജി.അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. ജിതേഷ്.യു.കെ, അഡ്വ.ജെതീഷ് ബാബു, ഡോ.റഹീസ്, സജു മോഹൻ, എൻ.ജെ.അർജുൻ, എച്ച്.ആർ.ഉജ്വൽ, അശ്വിൻ മനോജ് എന്നിവർ സംസാരിച്ചു. മുന്നൂറ്റി ഇരുപത്തിയാറ് കുഞ്ഞു കലാകാരൻമാർ പങ്കെടുക്കുന്ന പരിപാടിയിൽ എല്ലാ വിദ്യാർത്ഥികൾക്കും ട്രോഫിയും സർട്ടിഫിക്കറ്റും നൽകും.

ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്ന വിദ്യാലയങ്ങൾക്ക് ക്രമത്തിൽ ജെസി. സുജിത്ത് മെമ്മോറിയൽ ട്രോഫി, ജെസിററ്റ് ഷീൽഡ്, ജെ.ജെ.രാഹുൽ മെമ്മോറിയൽ ട്രോഫി എന്നിവ നൽകും. ഫെബ്രവരി ഇരുപത്തിയേഴിന് നടക്കുന്ന ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.