ജൂണിലെ ഭക്ഷ്യകിറ്റ് വിതരണം തുടങ്ങി


കോഴിക്കോട്: കോവിഡ് പ്രതിസന്ധിയുടെ കാലത്ത് ഒരു കുടുംബവും പട്ടിണി കിടക്കാതിരിക്കാന്‍ സര്‍ക്കാരിന്റെ കരുതല്‍ തുടരുന്നു. ജൂണ്‍ മാസത്തില്‍ ജില്ലയില്‍ അനുവദിച്ച സൗജന്യ ഭക്ഷ്യക്കിറ്റിന്റെ വിതരണം വിവിധ റേഷന്‍ കടകളില്‍ ആരംഭിച്ചു. ഏഴര ലക്ഷത്തോളമുള്ള കാര്‍ഡുടമകള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.

കഴിഞ്ഞ മേയിലെ കിറ്റ് വിതരണം ഇപ്പോഴും തുടരുന്നുണ്ട്. ഇതോടൊപ്പം അന്ത്യോദയക്കാര്‍ക്കുള്ള കിറ്റും നല്‍കുന്നു. കഴിഞ്ഞ ലോക്ഡൗണ്‍ കാലത്താണ് അവശ്യവസ്തുക്കളടങ്ങിയ കിറ്റ് സൗജന്യമായി വിതരണം തുടങ്ങിയത്. പണിക്കുപോലും പോകാന്‍ കഴിയാതെ കുഴങ്ങിയ സാധാരണക്കാര്‍ക്ക് കിറ്റ് ഏറെ ആശ്വാസമായിരുന്നു.

പഞ്ചസാര- ഒരു കിലോ, ചെറുപയര്‍- 500 ഗ്രാം, ആട്ട -ഒരു കിലോ, കടല- 250 ഗ്രം, ഉഴുന്നുപരിപ്പ് – 500 ഗ്രാം, പരിപ്പ് 250 ഗ്രാം, മുളക്- 100 ഗ്രാം, മഞ്ഞള്‍പ്പൊടി- 100ഗ്രാം, വെളിച്ചെണ്ണ- അര ലിറ്റര്‍, ചായപ്പൊടി- 100ഗ്രാം, ഉപ്പ് – ഒരു കിലോ എന്നിങ്ങനെ 11 ഇനങ്ങളാണ് കിറ്റിലുള്ളത്.