ജീവനക്കാരോടുള്ള സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കുക; എസ്.ഇ.ടി.ഒ
കൊയിലാണ്ടി: സര്‍ക്കാര്‍ ജീവനക്കാരോടും അധ്യാപകരോടുമുള്ള അവഗണന സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് എസ് ഇ ടി ഒയുടെ (സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്സ് ഓര്ഗനൈസേഷന്) കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യോഗം മുന്‍ പി.എസ്.സി മെമ്പര്‍ ടി.ടി ഇസ്മയില്‍ ഉദ്ഘാടനം ചെയ്തു.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും കാലാനുസൃതമായി ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ തടഞ്ഞ് വെക്കുകയും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വ്യക്തതയില്ലാത്ത വാഗ്ദാനങ്ങള്‍ നല്കി ജീവനക്കാരെ കബളിപ്പിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും ടി.ടി ഇസ്മയില്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. എല്ലാ ബാധ്യതകളും അടുത്ത സര്‍ക്കാര്‍ വഹിക്കട്ടെ എന്ന നയത്തിന്റെ തുടര്‍ച്ചയാണ് ബജറ്റില്‍ പ്രകടമായതെന്നും, ജീവനക്കാരോടുള്ള അവഗണന സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യോഗത്തില്‍ മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ വി.പി.ഇബ്രാഹിം കുട്ടി, എന്‍.പി.അബ്ദുല്‍ സമദ്, റഷീദ് വെങ്ങളം, എസ്.ഇ.ടി.ഒ ജില്ലാ ചെയര്മാന് നിസാര്‍ ചേലേരി, നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സയ്യിദ് ഹുസൈന് ബാഫഖി, അലി കൊയിലാണ്ടി, മഠത്തില്‍ അബ്ദുറഹിമാന് , ഷാഹുല്‍ ഹമീദ്, ഫൈസല്‍, കെ.പി , അന്‍വര്‍ ഇയ്യഞ്ചേരി, ഷമീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
യോഗത്തില്‍ എസ്.ഇ.ടി.ഒ കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. ചെയര്‍മാനായി അന്‍വര്‍ ഇയ്യഞ്ചേരിയെയും, വൈസ് ചെയര്മാന്മാരായി ഷമീര്‍ പയ്യോളി, മുസ്തഫ, നസീര്‍ എഫ് എം എന്നിവരെ തെരഞ്ഞെടുത്തു. ജനറല്‍ കണ്‍വീനറായി ഷര്‍ഷാദ് കെ.പിയെയും കണ്‍വീനര്‍മാരായി മുഹമ്മദ് ഫാറൂഖ്, സിറാജ് ഇ, ഹാറൂണ്‍ റഷീദ് എന്നിവരെയും ട്രഷററായി മുഹമ്മദ് യൂസഫിനെയും തെരഞ്ഞെടുത്തു.
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക