ജില്ലയിൽ ഒമൈക്രോൺ സംശയം; യു.കെയിൽ നിന്നെത്തിയ ഡോക്ടറുമായി സമ്പർക്കമുള്ളവരുടെ പട്ടിക​ തയാറാക്കി


കോഴിക്കോട്: ജില്ലയിൽ ഒമൈക്രോൺ സമ്പർക്കമുള്ള ഡോക്ടറുമായി സമ്പർക്കമുള്ളവരുടെ പട്ടിക തയ്യാറാക്കി. എറണാകുളം അടക്കം നാലു ജില്ലകളിലുള്ളവരുമായി പ്രൈമറി, സെക്കന്‍ററി കോണ്ടാക്ടുകളുണ്ട്. രോഗിയുടെ സമ്പർക്ക പട്ടിക തയാറാക്കി മറ്റു ജില്ലകളിലേക്ക് അയച്ചതായി ഡി.എം.ഒ വ്യക്തമാക്കി. ഒരാഴ്ചക്കകം ജനികശ്രേണി പരിശോധനാഫലം അയക്കും ഡിഎംഒ ഡി.എം.ഒകൂട്ടിച്ചേർത്തു. ഒമിക്രോൺ വകഭേദമാണോ രോഗകാരണമെന്ന് ജീനോമിക് സീക്വൻസിംഗ് പരിശോധന വഴി ഉറപ്പാക്കും. നാട്ടിലെത്തിയ ശേഷം ഇദ്ദേഹം യാത്ര ചെയ്തതിന്റെ വിവരങ്ങളും റൂട്ട് മാപ്പും ശേഖരിക്കുന്ന പ്രവർത്തനങ്ങളും ആരംഭിച്ചു.

കഴിഞ്ഞ മാസം ഇരുപത്തിയൊന്നാം തിയതിയാണ് ഇയാൾ യു.കെയിൽ നിന്ന് കോഴിക്കോടെത്തിയത്. 26ന് കോവിഡ് സ്ഥിരീകരിച്ചു. ഇംഗ്ലണ്ടിൽ ഒമിക്രോൺ സ്​ഥിരീകരിച്ചതിനാൽ ഡോകട്​റുടെ സ്രവം ഒമൈക്രോൺ പരിശോധനയ്ക്കായി അയക്കാൻ തീരുമാനമെടുക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ അമ്മയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ‘അമ്മ താമസിക്കുന്ന വീട്ടിലെ സഹായിയുടെ സ്രവവും പരിശോധനയ്ക്കു അയച്ചിട്ടുണ്ട്. ഇതുവരെ ഗുരുതരമായ രോഗലക്ഷണങ്ങളൊന്നും ഇവരിൽ കാണിച്ചിട്ടില്ല.