അരിക്കുളത്ത് ഇന്ന് സമ്പർക്കത്തിലൂടെ എട്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു


കോഴിക്കോട്: അരിക്കുളത്ത് ഇന്ന് സമ്പർക്കത്തിലൂടെ എട്ട് പേർക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരാഴ്ചക്കിടെ 15 ഓളം ആളുകള്‍ക്കാണ് അരിക്കുളത്ത് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത്. മേപ്പയൂരില്‍ രോഗം സ്ഥിരീകരിച്ചവരില്‍ 26 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

ജില്ലയില്‍ ഇന്ന് 814 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ട് പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. 792 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. 20 പേരുടെ ഉറവിടം വ്യക്തമല്ല. 6463 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 534 പേര്‍ കൂടി രോഗമുക്തി നേടി.

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത് കോഴിക്കോട് കോര്‍പ്പറേഷനിലാണ്. 128 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്‌.

സമ്പര്‍ക്കം വഴി രോഗം ബാധിച്ചവരുടെ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു

# ഉണ്ണിക്കുളം – 33
# ചേളന്നൂര്‍, ഫറോക്ക് – 32
# കുന്ദമംഗലം – 28
# വടകര, ചോറോട് – 27
# മേപ്പയ്യൂര്‍, കിഴക്കോത്ത് – 26
# പെരുമണ്ണ – 23
# നരിക്കുനി – 21
# തിക്കോടി – 19
# കക്കോടി – 18
# മണിയൂര്‍, കുരുവട്ടൂര്‍, താമരശ്ശേരി – 17
# കൊടുവളളി – 16
# മുക്കം, കാവിലുംപാറ – 15
# കൊടിയത്തൂര്‍ – 13
# ബാലുശ്ശേരി, കടലുണ്ടി – 12
# കൂരാച്ചുണ്ട്, പനങ്ങാട്, കൂടരഞ്ഞി – 11
# നൊച്ചാട്,കാരശ്ശേരി – 10
# മരുതോങ്കര, കട്ടിപ്പാറ – 9
# അരിക്കുളം, ചക്കിട്ടപ്പാറ, നന്‍മണ്ട, വില്യാപ്പളളി – 8
# ഒളവണ്ണ – 7
# പേരാമ്പ്ര, മടവൂര്‍ – 6
# ചെറുവണ്ണൂര്‍,ആവള, പെരുവയല്‍, ചങ്ങരോത്ത – 5


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക