ജില്ലയില്‍ ഇന്ന് 770 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കം വഴി രോഗം ബാധിച്ചവര്‍ കൂടുതല്‍ കൊയിലാണ്ടി, പേരാമ്പ്ര, വടകര


കോഴിക്കോട്: ജില്ലയില്‍ ഇന്ന് 770 കൊവിഡ് പോസിറ്റീവ് കേസുകള്‍. 738 പേര്‍ക്ക് രോഗബാധയുണ്ടായത് സമ്പര്‍ക്കം വഴി. വിദേശത്ത് നിന്ന് എത്തിയവരില്‍ നാലു പേര്‍ക്ക് പോസിറ്റിവായി. ഉറവിടം വ്യക്തമല്ലാത്ത 24 പോസിറ്റീവ് കേസുകള്‍ കൂടി ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തു.

ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 510 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. കോവിഡ് വാക്‌സിനേഷന്‍ വിതരണത്തിന്റെ ആദ്യഘട്ടത്തില്‍ ഇതുവരെ 2023 പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കി. ഇന്ന് നാഷണല്‍ ഇമ്മ്യൂണൈസേഷന്‍ ഡേ ആയതിനാല്‍ വാക്‌സിനേഷന്‍ നടത്തിയിട്ടില്ല.

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത് കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലാണ്. 177 പേര്‍ക്കാണ് ഇവിടെ കൊവിഡ് പോസിറ്റീവായത്.

സമ്പര്‍ക്കം വഴി രോഗം ബാധിച്ചവരുടെ വിവരങ്ങള്‍ ചുവടെ കൊടുക്കുന്നു.

# വില്യാപ്പളളി – 36
# ചാത്തമംഗലം – 29
#ഏറാമല – 27
#ഒഞ്ചിയം – 25
# ചോറോട് – 24
# കുന്ദമംഗലം – 20
# കൊയിലാണ്ടി, കക്കോടി – 17
# തിക്കോടി, ബാലുശ്ശേരി, കുരുവട്ടൂര്‍, ഉണ്ണിക്കുളം – 16
# കടലുണ്ടി – 15
# കൊടുവളളി – 14
# പേരാമ്പ്ര, നൊച്ചാട്, മുക്കം – 13
# നാദാപുരം, ഫറോക്ക് – 11
# നടുവണ്ണൂര്‍, വടകര, രാമനാട്ടുകര – 10
# നന്‍മണ്ട – 9
# അഴിയൂര്‍ – 8
# കോടഞ്ചേരി, കുടരഞ്ഞി, നരിക്കുനി, ഒളവണ്ണ, പെരുവയല്‍ , ചേളന്നൂര്‍ – 7
# മൂടാടി, പയ്യോളി, കാരശ്ശേരി, പനങ്ങാട്, പുറമേരി -6
# മേപ്പയ്യൂര്‍, മണിയൂര്‍, കായക്കൊടി – 5

 

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക