ജില്ലയില്‍ ഇന്ന് 660 പേര്‍ക്ക് കൊവിഡ്; കൊയിലാണ്ടിയില്‍ 15 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം ബാധിച്ചു
കോഴിക്കോട് : ജില്ലയില്‍ ഇന്ന് 660 കൊവിഡ് പോസിറ്റീവ് കേസുകള്‍. 636 പേര്‍ക്ക് രോഗബാധയുണ്ടായത് സമ്പര്‍ക്കം വഴി. വിദേശത്ത് നിന്ന് എത്തിയ നാലു പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ രണ്ടു പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്ത 18 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 518 പേര് കൂടി രോഗമുക്തരായി.
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത് കോഴിക്കോട് കോര്പ്പറേഷന് പരിധിയിലാണ്. 175 പേര്‍ക്കാണ് ഇവിടെ കൊവിഡ് പോസിറ്റീവായത്. കൊയിലാണ്ടിയില്‍ 15 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്.
സമ്പര്‍ക്കം വഴി രോഗം ബാധിച്ചവരുടെ വിവരങ്ങള്‍ ചുവടെ കൊടുക്കുന്നു.
# കുന്ദമംഗലം – 24
# വടകര – 23
# കാരശ്ശേരി – 20
# മേപ്പയ്യൂര്‍, കാരശ്ശേരി – 20,
# തിരുവളളൂര്‍ – 18
# പെരുമണ്ണ – 17
# നരിക്കുനി – 16
# ഒളവണ്ണ – 16
# കൊയിലാണ്ടി – 15
# എടച്ചേരി – 14
# ചാത്തമംഗലം – 12
# പയ്യോളി – 10
# ചങ്ങരോത്ത്, പനങ്ങാട്, ഉള്ള്യേരി – 9
# ബാലുശ്ശേരി, കോട്ടൂര്‍ – 8
# തിക്കോടി, മണിയൂര്‍, പെരുവയല്‍, കക്കോടി, ചേളന്നൂര്‍, വില്യാപ്പളളി – 7
# കുറ്റ്യാടി, നാദാപുരം, കൂരുവട്ടൂര് – 6
# കീഴരിയൂര്‍, നടുവണ്ണൂര്‍, കായക്കൊടി, കോടഞ്ചേരി, കുന്നുമ്മല്‍, കൂടരഞ്ഞി, മുക്കം, താമരശ്ശേരി, തലക്കുളത്തൂര്‍, വാണിമേല്‍ – 5
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക