കൊയിലാണ്ടിയിൽ ഇന്ന് സമ്പർക്കം വഴി കോവിഡ് ബാധിച്ചത് 12 പേർക്ക്


കോഴിക്കോട്: ജില്ലയില്‍ ഇന്ന് 579 കൊവിഡ് പോസിറ്റീവ് കേസുകള്‍. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ടു പേര്‍ക്കുമാണ് പോസിറ്റീവായത്. ഉറവിടം വ്യക്തമല്ലാത്ത 12 പോസിറ്റീവ് കേസുകള്‍ കൂടി ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തു. 564 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്.

ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 525 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് പോസിറ്റീവായി.

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത് കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലാണ്. 133 പേര്‍ക്കാണ് ഇവിടെ കൊവിഡ് പോസിറ്റീവായത്.

സമ്പര്‍ക്കം വഴി രോഗം ബാധിച്ചവരുടെ വിവരങ്ങള്‍ ചുവടെ കൊടുക്കുന്നു.

# വടകര – 33
# കക്കോടി – 28
# താമരശ്ശേരി – 21
# കാക്കൂര്‍ – 18
# ചേളന്നൂര്‍, കുന്നുമ്മല്‍ – 16
# നരിക്കുനി – 15
# വില്യാപ്പളളി – 14
# തിരുവമ്പാടി – 13
# കൊയിലാണ്ടി, മുക്കം – 12
# തലക്കുളത്തൂര്‍, ചോറോട് – 11
# തിക്കോടി, നന്‍മണ്ട, കുരുവട്ടൂര്‍, കുന്ദമംഗലം – 10
# പയ്യോളി, കൊടുവളളി, ഫറോക്ക്,ഏറാമല – 8
# ആയഞ്ചേരി, മാവൂര്‍ -7
# മണിയൂര്‍, ഒളവണ്ണ -6
# മൂടാടി, അഴിയൂര്‍, തൂണേരി 5


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക