ജില്ലയില്‍ ഇന്ന് 558 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കം വഴി
കോഴിക്കോട്: ജില്ലയില്‍ 558 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 540 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗ ബാധ. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും മൂന്നുപേര്‍ വിദേശത്തു നിന്നെത്തിയവരുമാണ്. ജില്ലയില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 511 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. രോഗം സ്ഥിതീകരിച്ചവരില്‍ 4 പേരുടെ ഉറവിടം വ്യക്തമല്ല.
സമ്പര്‍ക്കം വഴിയുള്ള കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത് കോഴിക്കോട് കോര്‍പ്പറേഷനിലാണ്.164 പേര്‍ക്കാണ് ഇവിടെ സമ്പര്‍ക്കം വഴി രോഗം ബാധിച്ചത്. വടകര, ഏറാമല എന്നിവിടങ്ങളിലാണ് സമ്പര്‍ക്ക കേസുകള്‍ കൂടുതലുള്ള മറ്റിടങ്ങള്‍. ഇരുപതിന് മുകളില്‍ ആളുകള്‍ക്കാണ് ഇവിടെ സമ്പര്‍ക്കം വഴി രോഗ ബാധ സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറ് പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. വടകര-2, കോഴിക്കോട് കോര്‍പ്പറേഷന്‍ -1, കക്കോടി-1, കുറ്റ്യാടി -1, താമരശ്ശേരി -1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. ഇതോടെ കോഴിക്കോട് ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നവരൂടെ എണ്ണം 6061 ആയി.
കൊയിലാണ്ടി ന്യൂസിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ക്ലിക്ക് ചെയ്യൂ..