ജില്ലയില്‍ 29 തദ്ദേശസ്ഥാപനങ്ങളില്‍ ടിപിആര്‍ 20 ശതമാനത്തില്‍ താഴെ, കൊയിലാണ്ടിയില്‍ 17%
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ 29 തദ്ദേശസ്ഥാപനങ്ങളിലെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) 20 ശതമാനത്തില്‍ താഴെ. മെയ് 14 മുതല്‍ 20 വരെയുള്ള ദിവസങ്ങളിലെ കണക്കുകള്‍ പ്രകാരമാണിത്.
അത്തോളി(19), കോടഞ്ചേരി(19), മാവൂര്‍(19), വാണിമേല്‍(19), മുക്കം(19), അരിക്കുളം(19), പേരാമ്പ്ര(19), കുന്നമംഗലം(18), കോഴിക്കോട്(18), താമരശ്ശേരി(18), പുറമേരി(18), ചക്കിട്ടപ്പാറ(18), കൊയിലാണ്ടി(17), നടുവണ്ണൂര്‍(17), കായക്കൊടി(17), തുറയൂര്‍(16), ചെക്യാട്(16), മരുതോങ്കര(16), കീഴരിയൂര്‍(16), കാവിലുംപാറ(16), ചാത്തമംഗലം(16),കൂടരഞ്ഞി(15), ചങ്ങരോത്ത്(14), കൂരാച്ചുണ്ട്(14),കായണ്ണ(14), നരിപ്പറ്റ(12), മേപ്പയ്യൂര്‍(10), ആയഞ്ചേരി(10), കുറ്റ്യാടി(9) എന്നവയാണ് ടിപിആര്‍ കുറവുള്ള തദ്ദേശസ്ഥാപനങ്ങള്‍.
ജില്ലയിലെ ഏഴു തദ്ദേശസ്ഥാപനങ്ങളിലെ ടിപിആര്‍ നിരക്ക് 30 ശതമാനത്തിനുമുകളിലാണ്. പനങ്ങാട് (34), കോട്ടൂര്‍(34), കക്കോടി(34), അഴിയൂര്‍(32), പെരുമണ്ണ(31), ഒളവണ്ണ(30), ഒഞ്ചിയം(30) എന്നിവയാണിവ.
20 ശതമാനത്തിനും 30 ശതമാനത്തിനും ഇടയില്‍ ടിപിആര്‍ നിരക്കുള്ള 42 തദ്ദേശസ്ഥാപനങ്ങളാണുള്ളത്. കുരുവട്ടൂര്‍(28), ഫറോക്ക്(28), ചോറോട്(28), ഉള്ളിയേരി(27), തിക്കോടി(27), കൊടിയത്തൂര്‍(27), തലക്കുളത്തൂര്‍(27), തൂണേരി(27), കാരശ്ശേരി(26), മണിയൂര്‍(26), രാമനാട്ടുകര(26), ചെറുവണ്ണൂര്‍(26), വളയം(25), ഉണ്ണികുളം(25), കാക്കൂര്‍(25), കടലുണ്ടി(25), ചേമഞ്ചേരി(24), കൊടുവള്ളി(24), ഓമശ്ശേരി (24), നരിക്കുനി(24), എടച്ചേരി(24), കട്ടിപ്പാറ(24), വടകര മുനിസിപ്പാലിറ്റി(23), ചെങ്ങോട്ടുകാവ്(23),നൊച്ചാട്(23), മൂടാടി(23), മടവൂര്‍(23), കുന്നുമ്മല്‍(22) പെരുവയല്‍(22), പയ്യോളി(22), ചേളന്നൂര്‍(22), വേളം(21), ഏറാമല(21), ബാലുശ്ശേരി(21), കൂത്താളി(21), തിരുവള്ളൂര്‍(21), പുതുപ്പാടി(20), നന്മണ്ട(20), കിഴക്കോത്ത്(20), തിരുവമ്പാടി(20), വില്യാപ്പള്ളി(20), നാദാപുരം(20).