ജില്ലയില്‍ രോഗബാധിതരേക്കാള്‍ കൂടുതല്‍ പേര്‍ക്ക് രോഗമുക്തി; ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 3,872 പേര്‍ക്ക്, വിശദമായ കണക്കുകള്‍
കോഴിക്കോട്: ജില്ലയില്‍ കോവിഡ് കണക്കുകളില്‍ നേരിയ ആശ്വാസം. ഇന്ന് കോവിഡ് ബാധിതരേക്കാള്‍ കൂടുതല്‍ പേര്‍ക്ക് രോഗമുക്തി. ഇന്ന് 3,872 കോവിഡ് പോസിറ്റീവ് കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 5,562 പേര് കൂടി രോഗമുക്തി നേടി.
രോഗം സ്ഥിരീകരിച്ചവരില്‍ സമ്പര്‍ക്കം വഴി 3,776 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 40 പേര്‍ക്കും സംസ്ഥാനത്തിന് പുറത്തു നിന്നു വന്ന 42 പേര്‍ക്കും 14 ആരോഗ്യ പരിചരണ പ്രവര്‍ത്തകര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 9,333 പേരെ പരിശോധനക്ക് വിധേയരാക്കി. നിലവില്‍ 29,908 ആളുകളാണ് കോവിഡ് ബാധിതരായി ഉള്ളത്. 39,182 ആളുകളാണ് ക്വാറന്റൈനിലുള്ളത്. 4,757 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍
സര്‍ക്കാര്‍ ആശുപത്രികള്‍ – 335
സ്വകാര്യ ആശുപത്രികള്‍ – 750
സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 30
ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 22
വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ – 24,986.