ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂരിലെ നാഷനല്‍ സര്‍വ്വീസ് സ്‌കീമിന്റെ സംപ്ത ദിന ക്യാമ്പ് സമാപിച്ചു


മേപ്പയ്യൂര്‍: ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂരിലെ ഹയര്‍ സെക്കണ്ടറി, വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലെ നാഷനല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്യത്തില്‍ നടന്ന സംപ്തദിന ക്യാമ്പ് സമാപിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. ഗോപാലന്‍ നായര്‍ ക്യാമ്പിന്റെ സമാഹന സമ്മേളനം ഉദ്ഘാടനം ചെയ്തു.

വ്യക്തിത്വ വികസനം, സമദര്‍ശനം, ഗാന്ധിയന്‍ മൂല്യബോധം, തനതിട വികസനം, സ്‌കൂള്‍ പച്ചക്കറിത്തോട്ട നിര്‍മാണം, ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്, ലഹരിവിരുദ്ധ കാമ്പയിന്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ പ്രമോദ് കുമാര്‍ ടി.കെ സ്വാഗതം പറഞ്ഞ പരിപാടിയില്‍ വി മുജീബ് അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പിലെ മികച്ച വളണ്ടിയര്‍ മാര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. എ.സുബാഷ് കുമാര്‍, പ്രോഗ്രാം ഓഫീസര്‍ മാരായ ലിജി എന്‍ ബി, രജീഷ് പി, വളണ്ടിയര്‍ സെക്രട്ടറി ദിയ പള്ളിക്കല്‍ എന്നിവര്‍ സംസാരിച്ചു