ജാര്‍ഖണ്ഡില്‍ കുഴഞ്ഞുവീണു മരിച്ച അരിക്കുളം സ്വദേശിയായ ജവാന് സുധില്‍ പ്രസാദിന്റെ മൃതദേഹം നെടുമ്പാശേരിയിലെത്തിച്ചു
അരിക്കുളം: ജാര്‍ഖണ്ഡില്‍ പരിശീലനത്തിനിടെ കുഴഞ്ഞുവീണു മരിച്ച അരിക്കുളം സ്വദേശിയായ സി.ആര്.പി.എഫ് ജവാന് സുധില്‍ പ്രസാദിന്റെ മൃതദേഹം നെടുമ്പാശേരിയിലെത്തിച്ചു. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് വിമാനമാര്‍ഗം മൃതദേഹം നെടുമ്പാശേരിയിലേക്ക് എത്തിച്ചത്.
അവിടെ നിന്നും റോഡ് മാര്‍ഗം അരിക്കുളം കാരയാട്ടെ വീട്ടിലെത്തിക്കും. വൈകുന്നേരത്തോടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിക്കും.
ഇന്നലെയാണ് സുധില്‍ മരണപ്പെട്ടത്. കൊയിലാണ്ടി അരിക്കുളം കാരയാട് സ്വദേശി സുധില്‍ പ്രസാദ് ആണ് മരിച്ചത്. ഇരുപത്തെട്ടു വയസ്സായിരുന്നു. ഝാര്‍ഖണ്ഡില്‍ പരിശീലനത്തിനിടെ കുഴഞ്ഞു വീണു മരിച്ചതായാണ് വിവരം.
സുരേന്ദ്രനും ഉഷയുമാണ് സുധില്‍ പ്രസാദിന്റെ മാതാപിതാക്കള്‍. അതുല്യയാണ് ഭാര്യ. സഹോദരന്: സായൂജ് (ഇന്ത്യന്‍ ആര്‍മി) പത്തു വര്‍ഷമായി സുധില്‍ സി.ആര്.പി.എഫ് സര്‍വീസിലുണ്ട്.