ജാനകിക്കാട്ടില്‍ അപൂര്‍വയിനം മൂങ്ങയെ കണ്ടെത്തി
പേരാമ്പ്ര : ജാനകിക്കാട്ടില്‍ അപൂര്‍വ ഇനമായ കൊല്ലിക്കുറവന്‍ മൂങ്ങയെ കണ്ടെത്തി. കുറ്റ്യാടി പുഴയുടെ തീരങ്ങളിലാണ് ഇവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്.
ഇന്ത്യ, ബംഗ്ലദേശ്, ഭൂട്ടാന്‍, ശ്രീലങ്ക തുടങ്ങിയ തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലാണ് ഇവ കാണപ്പെടുന്നത്. സാമാന്യം വലുപ്പമുള്ളതും ഭംഗിയുള്ളതുമായ കൊല്ലിക്കുറവന്‍ മൂങ്ങ ലോകത്തെ ആഢ്യന്മാരാണ്.
40 മുതല്‍ 55 സെന്റീ മീറ്റര്‍ വരെ വലിപ്പം കാണും. തവിട്ടു നിറമുള്ള ചിറകുകളും കടും തവിട്ടു നിറത്തിലുള്ള ഉരുണ്ട കണ്ണുകളും പ്രത്യേകതയാണ്. രാത്രിയില്‍ ഇര തേടുന്ന ഇവ എലികള്‍, വവ്വാലുകള്‍, ചെറിയ പക്ഷികള്‍, പല്ലി, തവള എന്നിവയെ ഭക്ഷണമാക്കുന്നു. പക്ഷി നിരീക്ഷകനായ വടകര അറക്കിലാട് ലെനിഡില്‍ സൂരജ് നല്ലൂരാണ് കൊല്ലിക്കുറവനെ തിരിച്ചറിഞ്ഞത്.