ജാനകിക്കാട്ടില്‍ പതിനേഴുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു; നാലുപേര്‍ പൊലീസ് കസ്റ്റഡിയില്‍
പേരാമ്പ്ര: ജാനകിക്കാട്ടില്‍ പതിനേഴുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. നാല് പേരെ നാദാപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. ഒക്ടോബര്‍ മൂന്നിനാണ് കേസിനാസ്പദമായ സംഭവം.
ടൂറിസ്റ്റ് കേന്ദ്രം കാണാനെന്ന പേരില്‍ സുഹൃത്ത് പെണ്‍കുട്ടിയെയും കൊണ്ട് പോകുകയായിരുന്നു. തുടര്‍ന്ന് അവിടെ എത്തി ശേഷം ശീതളപാനീയത്തില്‍ മയക്കുമരുന്ന് ചേര്‍ത്ത് മയക്കിയ ശേഷമാണ് നാലു പേര് ചേര്‍ന്ന് ബലാത്സംഗം ചെയ്തത്.
ബോധം വന്ന പെണ്‍കുട്ടിയെ ഇവര്‍ ബന്ധുവീടിന് അടുത്ത് ഇറക്കി വിടുകയായിരുന്നു. പീഡന വിവരം ആരോടും പറയരുതെന്ന് ഇവര്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ഭയം കൊണ്ട് രണ്ടാഴ്ചയോളം പീഡനവിവരം പുറത്ത് പറഞ്ഞിരുന്നില്ലെന്നും ഇപ്പോഴാണ് വിവരം പുറത്ത് പറയുന്നതെന്നും മാതാപിതാക്കള്‍ പറയുന്നു.
കസ്റ്റഡിയിലെടുത്ത പ്രതികളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. വൈകാതെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.