ജാഗ്രത കൈവിടരുതേ; പേരാമ്പ്ര മേഖലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 47 പേര്‍ക്ക്, കൂടുതല്‍ രോഗബാധിതര്‍ പേരാമ്പ്ര പഞ്ചായത്തില്‍
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ആശങ്കയുയര്‍ത്തി കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. 47 പുതിയ കൊവിഡ് രോഗികളാണ് പേരാമ്പ്ര മേഖലയിലുള്ളത്. മേഖലയില്‍ ഇന്നലെ ഇരുപതില്‍ താഴെ ആളുകള്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. ഒരു ദിവസം കൊണ്ട് രോഗികളുടെ എണ്ണം 47 ആയി ഉയര്‍ന്നത് ആശങ്കയ്ക്കിടയാക്കുന്നു.
ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവനാളുകള്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗംബാധിച്ചത്. പേരാമ്പ്ര പഞ്ചായത്തിലാണ് ഇന്ന് കൂടുതല്‍ രോഗബാധിതരുള്ളത്. പതിനഞ്ച് ആളുകള്‍ക്കാണ് പഞ്ചായത്തില്‍ ഇന്ന് കൊവിഡ് പോസിറ്റീവായത്. പേരാമ്പ്ര ഒഴികെയുള്ള മറ്റ് പഞ്ചായത്തുകളില്‍ പത്തില്‍ താഴെ ആളുകള്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.
ഒമ്പത് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത അരിക്കുളം പഞ്ചായത്താണ് രണ്ടാമതുള്ളത്. നൊച്ചാട് – ഏഴ്, മേപ്പയ്യൂര്‍ – ആറ് എന്നിവയാണ് പുറകെ. ചക്കിട്ടപാറയിലും, ചങ്ങരോത്തും ഇന്ന് ആര്‍ക്കുെ കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല.
മേഖലയിലെ അഞ്ച് പഞ്ചായത്തുകളില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം അഞ്ചില്‍ താഴെയാണ്. കായണ്ണയിലും തുറയൂരിലും ഒരാള്‍ക്ക് ്മാത്രമാണ് ഇന്ന് രോഗ്ം സ്ഥിരീകരിച്ചത്. ചെറുവണ്ണൂര്‍, കീഴരിയൂര്‍, കൂത്താളി എന്നിവയാണ് മറ്റ് പഞ്ചായത്തുകള്‍.
പേരാമ്പ്ര മേഖലയിലെ പഞ്ചായത്തുകളിലെ കൊവിഡ് കണക്കുകള്‍:
പേരാമ്പ്ര – 15
അരിക്കുളം – 9
ചക്കിട്ടപ്പാറ – 0
ചങ്ങരോത്ത് – 0
ചെറുവണ്ണൂര്‍ – 3
കായണ്ണ – 1
കീഴരിയൂര്‍- 3
കൂത്താളി – 2
മേപ്പയ്യൂര്‍ – 6
നൊച്ചാട്- 7
തുറയൂര്‍ – 1