ജാംനഗറില്‍ ഹിന്ദു സേന ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിച്ചു; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു (വീഡിയോ കാണാം)


അഹമ്മദാബാദ്: ഹിന്ദു സേന സ്ഥാപിച്ച നാഥുറാം വിനായക് ഗോഡ്‌സെയുടെ പ്രതിമ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. ഗുജറാത്തിലെ ജാംനഗറിലുള്ള ഹനുമാന്‍ ആശ്രമത്തിനടുത്താണ് സംഭവം. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ വെടിവെച്ച് കൊന്ന ഗോഡ്‌സെയുടെ പ്രതിമ തങ്ങള്‍ സ്ഥാപിക്കുമെന്ന് ഹിന്ദു സേന നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രതിമ വയ്ക്കാന്‍ പ്രാദേശിക ഭരണകൂടം അനുമതി നല്‍കിയില്ല.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


തുടര്‍ന്ന് ഹനുമാന്‍ ആശ്രമ പ്രദേശത്തേക്ക് സംഘടിച്ചെത്തിയ ഹിന്ദു സേനക്കാര്‍ ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിക്കുകയായിരുന്നു. ‘നാഥുറാം വിനായക് ഗോഡ്‌സെ മരിക്കുന്നില്ല’ എന്ന മുദ്രാവാക്യം മുഴക്കിയാണ് ഹിന്ദു സേനക്കാര്‍ പ്രതിമ സ്ഥാപിച്ചത്. ഗോഡ്‌സെയെ തൂക്കിക്കൊന്നതിന്റെ വാര്‍ഷികദിനത്തോടനുബന്ധിച്ചാണ് ഹിന്ദു സേന പ്രതിമ സ്ഥാപിച്ചത്.

ഇതിന് ശേഷം ചൊവ്വാഴ്ച രാവിലെ ജാംനഗര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ദിഭുഗ ജഡേജയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പ്രതിമ തകര്‍ക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ജാംനഗര്‍ സിറ്റി കോണ്‍ഗ്രസ് കമ്മിറ്റി ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടു.

ഗോഡ്‌സെയുടെ പ്രതിമ തകര്‍ക്കുന്ന വീഡിയോ കാണാം:


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.