‘ജലീല്‍ ദ റിയല്‍ മാന്‍ അഥവാ ജലീല്‍ എന്ന നിഷ്‌കളങ്കനായ മനുഷ്യന്‍’; പേരാമ്പ്ര സ്വദേശിക്ക് നന്ദി പറഞ്ഞ് സിനിമ താരം അനുമോള്‍
പേരാമ്പ്ര: ദിനംപ്രതി നിരവധി ആളുകളാണ് നമ്മളെ കടന്നു പോകുന്നത്. പല കാരണങ്ങളാല്‍ ഇവരില്‍ ചിലരെങ്കിലും നമ്മുടെ മനസ്സുകളില്‍ ഇടം പിടിക്കാറുണ്ട്. അത്തരത്തില്‍ പേരാമ്പ്രക്കാര്‍ക്ക് അഭിമാനിക്കാന്‍ കഴിയുന്ന ഒരു അനുഭവമാണ് സിനിമ താരം അനുമോള്‍ തന്റെ ഫേസ്ബുക്ക്് അക്കൗണ്ടിലൂടെ പങ്കുവെക്കുന്നത്.
സിനിമ ഷൂട്ടിംഗിനിടയില്‍ പരിചയപ്പെട്ട ടാക്‌സി ഡ്രൈവറും പേരാമ്പ്ര സ്വദേശിയുമായ ജലീലിനെ കുറിച്ചാണ് അനുമോള്‍ പറയുന്നത്. ജലീല്‍ ഇക്ക എന്ന അഭിസംഭോദനയോടെയാണ് പോസ്റ്റ് തുടങ്ങുന്നത്. ഇത്ര സ്‌നേഹത്തോടെയും മനുഷ്യത്വത്തോടെയും നിഷ്‌കളങ്കമായി പെരുമാറുന്ന ആളെ അടുത്തൊന്നും കണ്ടിട്ടില്ലെന്നാണ് നടി പറയുന്നത്. അന്ത്രു ദ മാന്‍ സിനിമ സെറ്റില്‍ വച്ചാണ് നടി ജലീലിനെ പരിചയപ്പെടുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
ജലീല്‍ ഇക്ക, പേരാമ്പ്ര കാരന്‍ ആണ് ട്ടോ. അന്ത്രു ദ മാന്‍ സിനിമ സെറ്റില്‍ എന്റെ കൂടെ ഉണ്ടായിരുന്ന ആള്‍ ആള്‍ ആണ്. ഇദ്ദേഹത്തിന്റെ വണ്ടിയില്‍ ആയിരുന്നു എന്റെ യാത്രകള്‍ അധികവും, (വേണമെങ്കില്‍ കാരവന്‍ പോലെ എന്നു കൂടെ പറയാം ). ഇത്ര സ്‌നേഹത്തോടെ, മനുഷ്യത്വത്തോടെ, നിഷ്‌കളങ്കമായി പെരുമാറുന്ന ആളെ അടുത്തൊന്നും കണ്ടിട്ടില്ല.. എന്നും എങ്ങനെ തന്നെ ഇരിക്കു ജലീലിക്ക.. നിറയെ സ്‌നേഹം.. നിങ്ങളെ പോലെ ഒരുപാട് ആളുകളെ നമ്മടെ ലോകത്തിനു വേണം.. എന്നും നല്ലതു വരട്ടെ നിങ്ങള്‍ക്ക്.. ചുറ്റും ഉള്ള ലോകം നിങ്ങളുടെ നിഷ്‌കളങ്കമായ ഇടപെടല്‍ മുതലാക്കാതെ ഇരിക്കട്ടെ..