ജലസംരക്ഷണത്തിനായി വിദ്യാര്‍ഥികള്‍ പ്രവര്‍ത്തിക്കണം, ലോക ജലദിനം ആഘോഷിച്ച് കാപ്പാട് ഗവണ്‍മെന്റ് മാപ്പിള യുപി സ്‌കൂള്‍
കാപ്പാട് : കുടിവെള്ളം മനുഷ്യര്‍ക്കും ഇതര ജീവജാലങ്ങള്‍ക്കും ലഭ്യമാക്കുക എന്നത് ഭരണകൂടത്തിന്റെ മൗലിക കര്‍ത്തവ്യമാണെന്ന് ദേശീയ പരിസ്ഥിതി പ്രവര്‍ത്തകന്‍ എസ്.പി.ഉദയ് കുമാര്‍ .കാപ്പാട് ഗവ. മാപ്പിള യു.പി.സ്‌കൂളില്‍ ‘ജലം ജീവാമൃതം’ വിദ്യാഭ്യാസ പരിപാടി ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
പ്രകൃതി – ജലസംരക്ഷണത്തിനായി വിദ്യാര്‍ഥികള്‍ പ്രവര്‍ത്തിക്കണം. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ശശികുമാര്‍ പാലക്കല്‍ അധ്യക്ഷത വഹിച്ചു. വിദ്യാര്‍ഥികള്‍ക്ക് തണ്ണീര്‍ കുടങ്ങള്‍ നല്‍കി. പരിസ്ഥിതി വിദ്യാര്‍ഥി ക്ലബ്ബ് കണ്‍വീനര്‍ നസീബ ഏറ്റു വാങ്ങി.
ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ അതുല്യ ബൈജു, വാര്‍ഡ് മെമ്പര്‍ മുഹമ്മദ് ശരീഫ്, പി.ടി.എ.പ്രസിഡണ്ട് എം നദീര്‍ , എടത്തില്‍ രവി എന്നിവര്‍ ആശംസ അര്‍പ്പിച്ചു. കണ്‍വീനര്‍ നിഷിദടീച്ചര്‍ സ്വാഗതവും ഷൈജുനടീച്ചര്‍ നന്ദിയും പറഞ്ഞു.