ജമ്മുകശ്മീര്‍ ഭീകരാക്രമണം: വീരമൃത്യുവരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ്; കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് മന്ത്രി


കൊയിലാണ്ടി: ജമ്മുകശ്മീര്‍ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച കോഴിക്കോട് കൊയിലാണ്ടി പൂക്കോട് സ്വദേശി സുബേദാര്‍ എം. ശ്രീജിത്തിന്‌റെ കുടുംബത്തോടൊപ്പവും നാടിനൊപ്പവും ദുഃഖത്തില്‍ പങ്കുചേരുന്നെന്ന് മന്ത്രി തന്‌റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

രജൗരി സെക്ടറിലെ സുന്ദര്‍ബന്‍ മേഖലയിലേക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിച്ച ഭീകരരെ തുരത്തുന്നതിനിടെയാണ് രണ്ട് സൈനികരെ രാജ്യത്തിന് നഷ്ടമായത്. ആന്ധ്രപ്രദേശ് സ്വദേശി ശിപായി എം.ജസ്വന്ത് റെഡ്ഡി ആണ് വീരമൃത്യു വരിച്ച മറ്റൊരു സൈനികന്‍.