ധർണ്ണാസമരം വിജയിപ്പിക്കുക; ജനറൽ ബോഡി യോഗം ചേര്‍ന്നു


കൊയിലാണ്ടി: കേരള എന്‍.ജി.ഒ. യൂണിയന്‍ കൊയിലാണ്ടി ഏരിയ ജനറല്‍ ബോഡി യോഗം ചേര്‍ന്നു. കൊയിലാണ്ടി മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ ചേര്‍ന്ന യോഗം സംസ്ഥാന കമ്മിറ്റി അംഗം പി.പി.സന്തോഷ് ഉദ്ഘാടനം ചെയ്തു.

യോഗത്തില്‍ ഏരിയ സെക്രട്ടറി എക്‌സ് ക്രിസ്റ്റിദാസ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി തീരുമാനങ്ങള്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.കെ.കമല റിപ്പോര്‍ട്ട് ചെയ്തു. പ്രസിഡന്റ് കെ.മിനി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ജനപക്ഷ ബദല്‍ നയങ്ങള്‍ക്ക് കരുത്ത് പകരുക, കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ അണിനിരക്കുക, പി.എഫ്.ആര്‍.ഡി.എ നിയമം പിന്‍വലിക്കുക, പഴയ പെന്‍ഷന്‍ പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ഫിബ്രവരി 25 ന് ഏരിയ കേന്ദ്രത്തില്‍ നടക്കുന്ന കൂട്ടധര്‍ണ്ണയും യൂണിറ്റുകളില്‍ നടക്കുന്ന പ്രകടനവും വിജയിപ്പിക്കണമെന്ന് ജനറല്‍ ബോഡി യോഗം ആഹ്വാനം ചെയ്തു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക