ജനങ്ങള്‍ക്ക് വീണ്ടും ഇരുട്ടടി നല്‍കി കേന്ദ്ര സര്‍ക്കാര്‍; 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിനേഷന്‍ സ്വകാര്യ കേന്ദ്രങ്ങളില്‍ മാത്രം


ഡല്‍ഹി: 18നും 45നും ഇടയിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ സ്വകാര്യ കേന്ദ്രങ്ങളില്‍ മാത്രം എന്ന നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. മെയ് ഒന്ന് മുതല്‍ 18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ ആരംഭിക്കുമെങ്കിലും സ്വകാര്യകേന്ദ്രങ്ങള്‍ വഴി മാത്രമായിരിക്കും വാക്‌സിനേഷന്‍.

ഏപ്രില്‍ 28 ബുധനാഴ്ച മുതല്‍ യുവജനങ്ങള്‍ക്ക് വാക്‌സിനായി രജിസ്ട്രര്‍ ചെയ്യാം. കോവിന്‍ (https://www.cowin.gov.in/home) ആപ്പ് അല്ലെങ്കില്‍ വെബ്‌സൈറ്റ് വഴി ജനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.

മെയ് ഒന്ന് ശനിയാഴ്ച മുതല്‍ രാജ്യത്തെ സ്വകാര്യ ആശുപത്രികള്‍ അല്ലെങ്കില്‍ ക്ലിനിക്കുകള്‍ വഴി വാക്‌സിന്‍ ലഭ്യമാക്കും. സൗകാര്യമേഖലയില്‍ ആയതിനാല്‍ വാക്‌സിനേഷന്‍ സൗജന്യമായിരിക്കില്ല. സ്വകാര്യ മേഖലയില്‍ സെറം ഇന്‍സിറ്റിറ്റിയൂട്ടിന്റെ കൊവിഷില്‍ഡ് വാക്‌സിന്‍ 600 രൂപയ്ക്കും ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍ 1200 രൂപയ്ക്കുമാണ് കൊടുക്കുക എന്നാണ് കമ്പനികള്‍ അറിയിച്ചത്.