ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു; എന്‍ഡിഎയ്ക്ക് കേരളത്തില്‍ സ്വീകാര്യത ലഭിക്കുമെന്ന് കെ.സുരേന്ദ്രന്‍
മഞ്ചേശ്വരം: ജനങ്ങള്‍ ശക്തമായ മാറ്റത്തിന് ആഗ്രഹിക്കുന്നു. ഇത്തവണ ആ രീതിയിലുള്ള ഫലമായിരിക്കും വരാന്‍ പോകുന്നതെന്ന് ബിജെപി നോതാവ് കെ സുരേന്ദ്രന്‍. എന്‍ഡിഎക്ക് വലിയ രീതിയിലുള്ള സ്വീകാര്യത ലഭിക്കുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ പ്രതീക്ഷ. എക്‌സൈറ്റ് പോള്‍ ഫലങ്ങളില്‍ കാര്യമില്ല. ഒരോ ചാനലും ഓരോന്നാണ് പറയുന്നുത്. വിധി നിശ്ചയിക്കുന്നത് ജനങ്ങളാണ്.
സംസ്ഥാനത്ത് ശക്തമായ ത്രികോണ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് മഞ്ചേശ്വരം. നിലവില്‍ യുഡിഫിനൊപ്പമുള്ള മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് മുസ്ലീം ലീഗിലെ എംസി കമറുദ്ദീനാണ്.
മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിലെ സ്ഥാനാര്‍ഥികള്‍
പോളിങ് – 76.88%
കെ സുരേന്ദ്രന്‍ – എന്‍ഡിഎ
എകെഎം അഷ്‌റഫ് – യുഡിഎഫ്
വിവി രമേഷ് – എല്‍ഡിഎഫ്
മഞ്ചേശ്വരം 2016
പിബി അബ്ദുള്‍ റസാഖ്- 56,870 (ഭൂരിപക്ഷം 89 വോട്ടുകള്‍)
കെ സുരേന്ദ്രന്‍- 56,781
സിഎച്ച് കുഞ്ഞമ്പു- 42,565
കേരളത്തിന്റെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന നിയമസഭാ മണ്ഡലമാണ് മഞ്ചേശ്വരം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ വിവാദങ്ങളിലൂടെയും ഉപതെരഞ്ഞെടുപ്പിലൂടെയും വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന മണ്ഡലം. ശക്തമായ ത്രികോണ പോരാട്ടം നടക്കുന്ന കേരളത്തിലെ ചുരുക്കം ചില മണ്ഡലങ്ങളിലൊന്നായ ഇവിടെ കഴിഞ്ഞ മൂന്ന് തവണയും ബിജെപി സ്ഥാനാര്‍ഥിയാണ് രണ്ടാമതെത്തിയെന്നത് ശ്രദ്ധേയമാണ്. നിലവിലെ എംഎല്‍എ മുസ്ലീം ലീഗിലെ എംസി കമറുദ്ദീന് വഞ്ചാനാ കേസില്‍ ജയിലില്‍ കിടക്കേണ്ടി വന്നതും മണ്ഡലത്തെ സംസ്ഥാന രാഷ്ട്രീയത്തില്‍ ചൂടുള്ള ചര്‍ച്ചാ വിഷയമാക്കി.
മഞ്ചേശ്വരം, വോര്‍ക്കാടി, മീഞ്ച, പൈവളികെ, മംഗല്‍പാടി, കുമ്പള, പുത്തിഗെ, എന്‍മകജെ എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന മണ്ഡലമാണ് മഞ്ചേശ്വരം. കന്നഡ, കൊങ്കിണി, മലയാളം ഭാഷകള്‍ സംസാരിക്കുന്നവരാണ് ഇവിടുത്തെ വോട്ടര്‍മാര്‍. ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും എന്‍ഡിഎയ്ക്കും ജനപിന്തുണയുള്ള മണ്ഡലത്തില്‍ 2016 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രന്‍ പരാജയപ്പെട്ടത് വെറും 89 വോട്ടുകള്‍ക്കായിരുന്നു. എന്നാല്‍ 2019 ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എംസി കമറുദ്ദീന്‍ ലീഡ് ഉയര്‍ത്തി.