ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി ചെറുവണ്ണൂരിലെ പൊതു കുളങ്ങളില്‍ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
മേപ്പയ്യൂര്‍: കേരള സര്‍ക്കാര്‍ ഫിഷറിസ് വകുപ്പിന്റെ നേതൃത്വത്തില്‍ ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ പൊതു കുളങ്ങളില്‍ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി രാധ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവിത വി.പി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മോനിഷ.പി, വാര്‍ഡ് മെമ്പര്‍മാരായ എന്‍.ആര്‍ രാഘവന്‍, സുബൈദ, ഷിജിത്ത് എന്‍.ടി, ഫിഷറീസ് കോ-ഓഡിനേറ്റര്‍ സുജേഷ്, പ്രമോട്ടര്‍ ടി.കെ സുനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.