ജനകീയ പാലിയേറ്റീവിനെ ആദരിച്ച് ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത്


കടിയങ്ങാട്: ജനകീയ പാലിയേറ്റീവിന്റെ പാലിയേറ്റീവ് രംഗത്തെ മികച്ച പ്രവര്‍ത്തനത്തിനെ ചങ്ങരോത്ത് പഞ്ചായത്ത് അഭിനന്ദിച്ചു. പാലിയേറ്റീവ് ചെയര്‍മാന്‍ മേനിക്കണ്ടി അബ്ദുല്ലമാസ്റ്ററെ പൊന്നാട അണിയിച്ചു.

പഞ്ചായത്തിന്റെ ആദരമായി ജനകീയ പാലിയേറ്റീവിന് മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറി. പി പി ഇ കിറ്റ് ഉള്‍പ്പെടെ ഉള്ള മെഡിക്കല്‍ ഉപകരണങ്ങളാണ് പ്രസിഡണ്ട് കൈമാറിയത്.

ജനകീയ പാലിയേറ്റീവ് ക്ലിനിക്കിന് എല്ലാവിധ സഹായ സഹകരണങ്ങളും തുടരുമെന്ന് അവരെ അറിയിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ആസുത്രണ സമിതി ഉപാധ്യക്ഷന്‍ കെ.വി.കുഞ്ഞിക്കണ്ണന്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. പി.എസ് പ്രവീണ്‍ സംബന്ധിച്ചു.