ചൊവ്വാഴ്ച പി.എസ്.സി പരീക്ഷ എഴുതാന്‍ പോകുന്നവരാണോ? കോഴിക്കോട്ടെ രണ്ട് പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം, ഏതെല്ലാമാണെന്ന് അറിയാം


കോഴിക്കോട്: കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ (പി.എസ്.സി) കോഴിക്കോട് നടത്തുന്ന രണ്ട് പരീക്ഷകളുടെ പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റം. സെപ്റ്റംബര്‍ 26 ന് രാവിലെ 07:15 മുതല്‍ 09:15 വരെ നടത്തുന്ന പരീക്ഷകളുടെ കേന്ദ്രങ്ങളാണ് മാറ്റിയത്.

ബ്ലൂ പ്രിന്റര്‍ (കാറ്റഗറി നമ്പര്‍ 260/ 2022 ), വാച്ച്മാന്‍ (കാറ്റഗറി നമ്പര്‍ 459/2022), ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് (കാറ്റഗറി നമ്പര്‍ 734/ 2022), സെക്യൂരിറ്റി ഗാര്‍ഡ്/ സെക്യൂരിറ്റി ഗാര്‍ഡ് ഗ്രേഡ് 2, വാച്ചര്‍ ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 745/2022), ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് (എക്‌സ് സര്‍വീസ് മെന്‍ ഓണ്‍ലി)(കാറ്റഗറി നമ്പര്‍ 241/ 2022, 242/ 2022, 540/ 2022 ) എന്നീ തസ്തികളിലേക്കുള്ള കോഴിക്കോട് ജില്ലയിലെ ജി. എച്ച്.എസ്.എസ് ബേപ്പൂര്‍(സെന്റര്‍ ഒന്ന്), ജി. എച്ച്.എസ്.എസ് ബേപ്പൂര്‍(സെന്റര്‍ രണ്ട്) എന്നീ രണ്ടു പരീക്ഷാ കേന്ദ്രങ്ങളിലാണ് മാറ്റം.

നിപ വൈറസ് കാരണം പ്രഖ്യാപിച്ച കണ്ടെയിന്‍മെന്റ് സോണിലാണ് ഈ കേന്ദ്രങ്ങള്‍ എന്നതിനാലാണ് മാറ്റം.

സെന്റര്‍ ഒന്നില്‍ (രജിസ്റ്റര്‍ നമ്പര്‍: 1132790-1133009) നടക്കേണ്ട പരീക്ഷ കുറ്റിച്ചിറ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പ്ലസ് ടു വിഭാഗത്തില്‍ നടക്കും. സെന്റര്‍ രണ്ടില്‍ നടക്കേണ്ട പരീക്ഷ(രജിസ്റ്റര്‍ നമ്പര്‍: 1133010-1133229) കുണ്ടുങ്ങല്‍ കാലിക്കറ്റ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും നടക്കും. പരീക്ഷാ സമയത്തില്‍ മാറ്റമില്ല. ഉദ്യോഗാര്‍ത്ഥികള്‍ അവര്‍ ഡൗണ്‍ലോഡ് ചെയ്ത പഴയ അഡ്മിഷന്‍ ടിക്കറ്റുമായി അനുവദിക്കപ്പെട്ട പുതിയ പരീക്ഷാ കേന്ദ്രത്തില്‍ കൃത്യസമയത്ത് എത്തണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.