ചേമഞ്ചേരിയിൽ വോട്ടുറപ്പിച്ച് എൻഡിഎ സ്ഥാനാർത്ഥി എൻ.പി.രാധാകൃഷ്ണൻ


കൊയിലാണ്ടി: എൻഡിഎ സ്ഥാനാർത്ഥി എൻ.പി.രാധാകൃഷ്ണൻ ചേമഞ്ചേരിയിൽ പര്യടനം പൂർത്തിയാക്കി. തിരുവങ്ങൂർ, വെറ്റിലപ്പാറ, ശിവജി നഗർ എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിലും, വ്യക്തികളെയും കണ്ട് വോട്ടഭ്യർത്ഥിച്ചു.

യു.ഡി.എഫ്, എൽ.ഡി.എഫ് മുന്നണികൾ നടത്തുന്ന കള്ള പ്രചരണങ്ങൾക്ക് മറുപടി നൽകി കൊയിലാണ്ടിയുടെ മാറ്റത്തിന് മോദിക്കൊപ്പം പുതിയ കേരളം എന്ന മുദ്രാവാക്യവുമായാണ് കൊയിലാണ്ടിയിൽ പ്രചരണ രംഗം കൊഴുപ്പിക്കുന്നത്. കൊയിലാണ്ടിയുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണാത്ത മുന്നണികളുടെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടിയുമാണ് പ്രചാരണം.

ബി.ജെ.പി നേതാക്കളായ കെ.വി.സുരേഷ്, വി.കെ.മുകുന്ദൻ, പി.വിശ്വനാഥൻ, സുനിൽ, റെനീഷ്, വി.കെ.രാമൻ, തുടങ്ങിയവർ അനുഗമിച്ചു.