ചേമഞ്ചേരിയിൽ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു


കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ലേബര്‍ ഓഫീസിന്റെ നേതൃത്വത്തില്‍ അതിഥി ത്തൊഴിലാളികള്‍ക്കുള്ള ഭക്ഷ്യ കിറ്റ് വിതരണം നടത്തി. ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ നൂറോളം തൊഴിലാളികള്‍ക്കാണ് ഭക്ഷ്യ കിറ്റ് ലഭിക്കുക.കിറ്റ് വിതരണം ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ ഉദ്ഘാടനം ചെയ്തു.

താലൂക്കിലെ 23 പഞ്ചായത്തിലും രണ്ട് നഗരസഭകളിലുമായി 4300 അതിഥി തൊഴിലാളികള്‍ ഉണ്ട്. ഇവര്‍ക്കുള്ള കിറ്റ് വിതരണം ഞായറാഴ്ചയോടെ പൂര്‍ത്തിയാകുമെന്ന് കൊയിലാണ്ടി താലൂക്ക് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഇ.ദിനേശന്‍ പറഞ്ഞു. വിലേജ് ഓഫീസര്‍ സുരേശന്‍ മാവിലാരി, ചേമഞ്ചേരി ഗ്രാമപഞ്ചായത്തംഗം സജിത, സി.എ.അപര്‍ണ എന്നിവര്‍ പങ്കെടുത്തു.