ചേമഞ്ചേരിയില്‍ ദുരിത ബാധിതര്‍ക്ക് എസ്‌വൈഎസ് ഭക്ഷണവിതരണം നടത്തി


കൊയിലാണ്ടി: കനത്ത മഴയും കടല്‍ക്ഷോഭവും നാശം വിതച്ച്, കിടപ്പാടം തകര്‍ന്ന് മാറിത്താമസിക്കുന്ന കുടുംബങ്ങള്‍ക്ക് സഹായമായി സാന്ത്വനം സമിതി രംഗത്ത്. ചേമഞ്ചേരി ഗ്രാമപഞ്ചായത്തും റവന്യൂ വകുപ്പും സംയുക്തമായി നല്‍കുന്ന ഭക്ഷണ വിതരണ പരിപാടിയില്‍ ചേമഞ്ചേരി സര്‍ക്കിള്‍ എസ് വൈ എസ് സാന്ത്വനം സമിതി ഉച്ചഭക്ഷണം നല്‍കി. 300 പേര്‍ക്കുള്ള ഭക്ഷണമാണ് വിതരണം ചെയ്തത്.

ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശിവാനന്ദന്‍, സിന്ധു സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബുരാജ്, ഗ്രാമപഞ്ചായത്ത് അംഗം ശരീഫ് മാസ്റ്റര്‍, എസ്‌വൈഎസ് സാന്ത്വനം സമിതി ചെയര്‍മാന്‍ ഷുക്കൂര്‍ തനിമ, കണ്‍വീനര്‍ നവാസ് കാപ്പാട്, ഷമീര്‍ കാപ്പാട് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

എസ് വൈ എസ് ചേമഞ്ചേരി സര്‍ക്കിള്‍ സാന്ത്വനം സമിതി നല്‍കുന്ന ഭക്ഷണ കിറ്റ് ഷുക്കൂര്‍ തനിമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കെയിലിന് കൈമാറുന്നു