ചേമഞ്ചേരിയില്‍ വാഹനാപകടം: കാറും ബസും കൂട്ടിയിടിച്ച് നാല്‌ പേര്‍ക്ക് പരിക്ക്‌


കൊയിലാണ്ടി: ചേമഞ്ചേരിയില്‍ ബസും കാറും കൂട്ടിയിടിച്ച് അപകടം. നാല് കാര്‍ യാത്രികര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് 3മണിക്ക് ശേഷമായിരുന്നു അപകടം.

കോഴിക്കോട് ഭാഗത്തേക്ക് പോവുന്ന എം4 സിക്‌സ് എന്ന ബസും കോഴിക്കോട് നിന്നും വടകര ഭാഗത്തേക്ക് പോവുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ പരിക്കേറ്റ കാര്‍ യാത്രികരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

 

അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഒരു മണിക്കൂറിലധികം ഗതാഗത തടസ്സം നേരിട്ടു. കൊയിലാണ്ടി പോലീസ് എത്തിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്‌.