ചേമഞ്ചേരി സ്വദേശി ചികിത്സാ പിഴവ്മൂലം മരിച്ചു, മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു; ഡോക്ടർക്ക് സസ്പെൻഷൻ
ചേമഞ്ചേരി: പിത്താശയ രോഗ ചികിത്സയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിയ യുവാവ് ചികിത്സാ പിഴവ് കാരണം മരിച്ച സംഭവത്തിൽ മെഡിക്കൽ കോളേജ് ജനറൽ സർജറി വിഭാഗം ഡോക്ടർ കെ.സി.സോമനെ സസ്പെൻഡ് ചെയ്തു. ചേമഞ്ചേരി സ്വദേശി ബൈജു എന്ന രോഗിയായിരുന്നു ചികിത്സാ പിഴവ്മൂലം മരിച്ചത്.
സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് നൗഷാദ് തെക്കയിൽ മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതിയിൽ കമ്മീഷൻ കേസെടുത്ത് മെഡിക്കൽ വിദ്യാഭ്യാസ ഡയരക്ടറോട് അന്വേഷണം നടത്താൻ നിർദേശിച്ചിരുന്നു.
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് വെള്ളിയാഴ്ച കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടത്തിയ സിറ്റിംഗിലാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടറെ സസ്പെൻഡ് ചെയ്ത വിവരം റിപ്പോർട്ട് ചെയ്തത്.