ചേമഞ്ചേരി സര്‍വീസ് സഹകരണ ബാങ്കിന്റെ വളം ഡിപ്പോ ഉദ്ഘാടനം ചെയ്തു


ചേമഞ്ചേരി: ചേമഞ്ചേരി സര്‍വീസ് സഹകരണ ബാങ്ക് പുതുതായി ആരംഭിച്ച വളം ഡിപ്പോയുടെ ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് നിര്‍വ്വഹിച്ചു.ആദ്യ വില്‍പനയുടെ ഉദ്ഘാടനം ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ മുന്‍ ഡയറക്ടര്‍ വി.രാമകൃഷ്ണന് നല്‍കി നിര്‍വ്വഹിച്ചു.

ചടങ്ങില്‍ ബാങ്ക് പ്രസിന്റ് കെ.രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അഗം ബിന്ദു സോമന്‍, വാര്‍ഡ് മെമ്പര്‍ ഗീത, സഹകരണ വകുപ്പിലെ അസി.ഡയറക്ടര്‍ ഓഫ് ഓഡിറ്റ് ശശികുമാര്‍.എ.വി, കുഞ്ഞിരാമന്‍ മാസ്റ്റര്‍, ഭാസ്‌കരന്‍ മാസ്റ്റര്‍, കെ.ബാലകൃഷ്ണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. ബാങ്ക് സെക്രട്ടറി ധനഞ്ജയ് സ്വാഗതവും ബാങ്ക് വൈസ്.പ്രസിഡന്റ് എം.നൗഫല്‍ നന്ദിയും പറഞ്ഞു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക