ചേമഞ്ചേരി വില്ലേജ് ഓഫീസിൽ എത്തുന്നവർക്കിനി മരത്തണലിൽ വിശ്രമിക്കാം
ചേമഞ്ചേരി: ചേമഞ്ചേരി വില്ലേജ് ഓഫീസിൽ ഇരിപ്പടം സമർപ്പിച്ചു. ക്വിറ്റ് ഇന്ത്യാ സമര സേനാനികളുടെ സ്മരണായി കാപ്പാട് കോ-ഓപ്പറേറ്റീവ് അർബൻ സൊസൈറ്റിയാണ് ഓഫീസ് മുറ്റത്തെ തണൽ വൃക്ഷത്തിന്ന് ചുറ്റും ഇരിപ്പടം നിർമ്മിച്ചത്.
ക്വിറ്റ് ഇന്ത്യാ സമരകാലത്ത് സ്വാതന്ത്ര്യ സമര സേനാനികൾ അഗ്‌നിക്കിരയാക്കിയ തിരുവങ്ങൂർ അംശ കച്ചേരിയാണ് പിന്നീട് ചേമഞ്ചേരിവില്ലേജ് ഓഫീസായത്. ഓഫീസിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സൊസൈറ്റി ഇരിപ്പിടം നിർമ്മിച്ചു നൽകിയത്. ഇരിപ്പടത്തിന്റെ സമർപ്പണം പ്രസിഡന്റ് ഉണ്ണികൃഷ്ണൻ പൂക്കാട് നിർവഹിച്ചു. വിജയൻ കണ്ണഞ്ചേരി അധ്യക്ഷത വഹിച്ചു.
ഡയരക്ടർമാരായ വി.കെ.അബ്ദുൾ ഹാരീസ് ടി.കെ.ബാലൻ, സി.പി.നിർമ്മല, സിജേഷ്, ഷാജി തോട്ടോളി, വി.ബാലചന്ദ്രൻ, വില്ലേജ് ഓഫീസർ സുരേഷ് കുമാർ, മുൻ വില്ലേജ് ഓഫീസർ ജയൻ എന്നിവർ സംസാരിച്ചു.