ചെറുവണ്ണൂര്‍ ബേങ്കില്‍ മുക്കുപണ്ടം പണയം വെക്കാന്‍ ശ്രമിച്ച അരിക്കുളം സ്വദേശി പോലീസ് പിടിയില്‍


പേരാമ്പ്ര: ചെറുവണ്ണൂര്‍ സര്‍വ്വീസ് സഹകരണ ബേങ്കില്‍ മുക്കുപണ്ടം പണയം വെക്കാന്‍ ശ്രമിച്ച അരിക്കുളം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. അരിക്കുളം ചട്ടം വള്ളി വീട്ടില്‍ നൗഷാദ്(45) ആണ് അറസ്റ്റിലായത്.

ബുധനാഴ്ച ഉച്ചയോടുകൂടി ചെറുവണ്ണൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ സ്വര്‍ണാഭരണം എന്ന വ്യാജേന നൗഷാദ് പണ്ടം പണയപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലാകുന്നത്. ബേങ്ക് സെക്രട്ടറിയുടെ പരാതിയില്‍ പോലീസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

എസ്.ഐ പ്രശോഭ് ന്റെ നേത്രത്വത്തില്‍ ഉള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സംഘത്തില്‍ എസ്.ഐമാരായ സുരേഷ്, ശശിധരന്‍, എ.എസ്.ഐ ഷജില്‍കുമാര്‍ എന്നിവരും ഉണ്ടായിരുന്നു. നൗഷാദിന് വ്യാജ സ്വാര്‍ണ്ണഭരണ പണയ ലോബിയുമായി ബന്ധമുള്ളതായും സംശംയമുണ്ട്.