ചെറുവണ്ണൂര്‍ പഞ്ചായത്തിലെ കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് ഇ.ടി രാധ ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ സൗജന്യ കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി രാധ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവിത വി.പി അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ എന്‍.ആര്‍ രാഘവന്‍, വെറ്റിനറി സര്‍ജന്‍ ഡോ: സുഹാസ് കെ, ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ റെജി.ആര്‍, ഷൈനിമോള്‍, സിബിന്‍ പി.ബി, ജീവനക്കാരായ ശോഭ എം, ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.