ചെറുവണ്ണൂര്‍ കൃഷിഭവനില്‍ കൃഷി ഓഫീസറെ നിയമിക്കണം: സി.പി.ഐ
ചെറുവണ്ണൂര്‍: കാര്‍ഷിക മേഖലയായ ചെറുവണ്ണൂരിലെ കൃഷിഭവനില്‍ കൃഷി ഓഫീസറെ നിയമിക്കണമെന്ന് സി.പി.ഐ. കൃഷി ഓഫീസറില്ലാത്തതിനാല്‍ ഓഫീസിന്റെ പ്രവര്‍ത്തനം താളം തെറ്റുകയാണെന്നും ഇത് കാരണം പ്രദേശത്തെ കര്‍ഷകര്‍ ബുദ്ധിമുട്ടിലാണെന്നും പ്രശ്‌നത്തിന് പരിഹാരമായി എത്രയും പെട്ടന്ന് കൃഷി ഓഫീസറെ നിയമിക്കണമെന്ന് സി.പി.ഐ ചെറുവണ്ണൂര്‍ ബ്രാഞ്ച് യോഗം അധികൃതരോടാവശ്യപ്പെട്ടു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി കൃഷി ഓഫീസറില്ലാത്തതിനാല്‍ ചെറുവണ്ണൂര്‍ കൃഷിഭവന്റെ പ്രവര്‍ത്തനം കൃത്യമായി നടക്കുന്നില്ല. ഇതിനെ തുടര്‍ന്ന് പ്രദേശത്തെ കര്‍ഷകര്‍ക്ക് ഏറെ പ്രയാസത്തിലാണ്. നിലവില്‍ ആഴ്ചയില്‍ രണ്ടു ദിവസം മാത്രമാണ് കൃഷി ഓഫീസറുടെ സേവനം ലഭിക്കുന്നുള്ളു.
കെ.എം ലെനീഷ് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ലോക്കല്‍ സെക്രട്ടറി കൊയിലോത്ത് ഗംഗാധരന്‍, വി.എം.സജീവന്‍, വി.കെ.ബാലന്‍ എന്നിവര്‍ സംസാരിച്ചു.സെക്രട്ടറി പൈതോത്ത് ശശി യോഗത്തില്‍ സ്വാഗതം പറഞ്ഞു.