ചെറുവണ്ണൂരിൽ വീടിന് മുകളിൽ തെങ്ങ് വീണു


ചെറുവണ്ണൂർ: ചെറുവണ്ണൂരിൽ വീടിന് മുകളിൽ തെങ്ങ് വീണു. ചെറുവണ്ണൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ മനയിൽതാഴെ താമസിക്കുന്ന നിരപ്പത്തിന്മേൽ രാധയുെടെ വീടിന് മുകളിലാണ് തെങ്ങ് വീണത്.

വീടിന് മുകളിൽ വീണ തെങ്ങ് നാട്ടുകാരനും മരംവെട്ട് തൊഴിലാളിയുമായ കരുവോത്ത് കുഞ്ഞമ്മതിന്റെയും ചെറുവണ്ണൂർ ദുരന്ത നിവാരണ സേനാ പ്രവർത്തകരുടെയും സഹായത്തോടെ പേരാമ്പ്ര ഫയർ ഫോഴ്സ് മുറിച്ചു നീക്കി.

അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി.സി.പ്രേമന്‍റെ നേതൃത്ത്വത്തില്‍ ലതീഷ് എൻ.എൻ, അന്‍വര്‍ സാലിഹ്, ജിനേഷ്, ബാലകൃഷ്ണന്‍, വി.കെ.ഷൈജു, സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍ സതീശന്‍ എന്നിവര്‍ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. ചെറുവണ്ണുര്‍ പഞ്ചായത്തിലെ ജനപ്രതിനിധികള്‍ സംഭവസ്ഥലത്തെത്തിരക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.