കൊവിഡ്: ചെറുവണ്ണൂരില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കും; ജാഗ്രതാ സമിതി ശക്തിപ്പെടുത്താനും തീരുമാനം
ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ പഞ്ചായത്തില്‍ കൊവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ തീരുമാനം. ഗ്രാമ പഞ്ചായത്തില്‍ ചേര്‍ന്ന ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പൊലിസ് ,സെക്ടറല്‍ മജിസ്ടേറ്റ് എന്നിവരുടെ യോഗത്തിലാണ് തീരുമാനം. നിലവിലുള്ള പ്രതിരോധ പ്രവര്‍ത്തനം തൃപ്തികരമാണെന്നും സമീപ പഞ്ചായത്തുകളെ അപേക്ഷിച്ച് കൊവിഡ് രോഗവ്യാപനം കുറവാണെന്നും യോഗം വിലയിരുത്തി.
വാര്‍ഡ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം വിലയിരുത്തുകയും കൂടുതല്‍ രോഗികള്‍ ഉള്ളവാര്ഡുകളില് കുടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും വാക്സിൻ 100 ശതമാനം പേര്‍ക്കും നല്കാനുംതീരുമാനിച്ചു. നിലവില്‍ പഞ്ചായത്തിലെ 68 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് നല്കി. മറ്റുള്ളവര്‍ക്ക് ഉടന്‍ നല്‍കാനും, ജാഗ്രതാ സമിതി ശക്തിപ്പെടുത്തി ആരോഗ്യ പ്രവര്‍ത്തനം കൂടുതല്‍ സ്ഥലങ്ങളില്‍ കേന്ദ്രീകരിക്കാനും യോഗത്തില്‍ തീരുമാനമായി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ടി രാധ അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കൊയിലോത്ത് ഗംഗാധരന്, വി.കെ നാരായണന്, കരീം കോച്ചേരി, വി.കെ മൊയ്തു, ടി.എം ഹരിദാസ്, എന്‍.എം ഗോപാലന്, എം.കെ സുരേന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാര്‍ സ്വാഗതം പറഞ്ഞു.