ചെറുവണ്ണൂരില്‍ കാവി മങ്ങുന്നു; ബി.ജെ.പിയില്‍ നിന്ന് സി.പി.എമ്മിലേക്ക് പ്രവര്‍ത്തകരുടെ ഒഴുക്ക്; പാര്‍ട്ടിവിട്ടവരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചയാളും


ചെറുവണ്ണൂര്‍: ചെറുവണ്ണൂരില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ സി.പി.എമ്മിലേക്ക്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ച മുയിപ്പോത്ത് ബിന്ദുനിവാസ് പി.എം. നിഷ, ഭര്‍ത്താവ് വിജീഷ് എന്നിവരടക്കമാണ് സി.പി.എമ്മില്‍ ചേര്‍ന്നത്.

എടക്കയിലെ സജീവ ബി. ജെ. പി. പ്രവര്‍ത്തകന്‍ കെ. വി. സുനില്‍, മുയിപ്പോത്തെ ചാത്തോത്ത് മീത്തല്‍ പി. രാജന്‍, ലക്ഷ്മി, ഷിബി, ഹനിമാ, കോട്ടക്കുന്ന് ബ്രാഞ്ച് ഏരിയയിലെ സജീവ ബി. ജെ. പി. പ്രവര്‍ത്തകന്‍ വിജിലേഷും അദ്ദേഹത്തിന്റെ കുടുംബവും സി.പി.എമ്മില്‍ ചേര്‍ന്നു. സി.പി.എം ഏരിയ കമ്മിറ്റി അംഗം എം. കുഞ്ഞമ്മദ് ഇവരെ ചെങ്കൊടി നല്‍കി സ്വീകരിച്ചു.